കാലിഫോര്‍ണിയ : രോഗശാന്തി പ്രാര്‍ത്ഥനയിലൂടെ ലോകപ്രശസ്തനായ പാസ്റ്റര്‍ ബെന്നി ഹിന്നിനെ ഹൃദ്രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസീലില്‍ നടന്ന രോഗശാന്തി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതൊരു വെല്ലുവിളിയാണ്..അതിനെ അതി ജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ ഹിന്‍ പറഞ്ഞു.
‘എല്ലാത്തിനും ഉത്തരം നല്‍കാന്‍ നമുക്ക് കഴിയില്ല, ശരീരത്തിന് പ്രായമാകുമ്പോള്‍ ശരീരത്തിന് റിപ്പയര്‍ ആവശ്യമായി വരും’ ബെന്നി ഹിന്‍ പറഞ്ഞു.
പ്രാര്‍ത്തനയിലൂടെ രോഗശാന്തി വാഗ്ദാനം ചെയ്യുന്ന ബെന്നി ഹിന്നിന്‍ ഇന്ത്യയിലും പരിപാടികള്‍ നടത്തിയിട്ടുണ്ട് . 2005 ല്‍ ബംഗളൂരുവില്‍ മറ്റ് മതങ്ങളെപ്പറ്റി ബെന്നി ഹിന്‍ മോശമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു.
Discussion about this post