കൊച്ചി: ടോമിന് തച്ചങ്കരിയെ സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ഡിവിഷന് ബഞ്ച്. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. സെൻകുമാർ വിരമിക്കുന്നത് കാത്തിരിക്കുകയാണോ സർക്കാരെന്നും കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. തച്ചങ്കരിയ്ക്കെതിരായ ഹർജിയിൽ നിലപാട് അറിയാക്കാത്ത സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു
സര്‍ക്കാര്‍ സത്യവാങ്മൂലം വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദ്യം ഉന്നയിച്ചു. സെന്‍കുമാര്‍ പുറത്തു പോകാന്‍ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
അതേസമയം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ കൂടുതല്‍ സമയം തേടി.
സര്‍ക്കാര്‍ സത്യവാങ്ങ്മൂലം വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.
സെൻകുമാർ ചുമതലയേൽക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പൊലീസ് സേനയിൽ സർക്കാർ നടത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. തച്ചങ്കരിയുടെ ധാർമ്മികതയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ചില കേസുകളിൽ വകുപ്പു തല നടപടി പരിഗണനയിലാണെന്നും ഹർജിക്കാരൻ വിശദീകരിച്ചിരുന്നു. തച്ചങ്കരിക്കെതിരായ വസ്തുതകൾ പരിഗണിക്കാതെയാണ് പൊലീസ് ആസ്ഥാനത്തു നിയമിച്ചതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
Discussion about this post