ഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി വ്യക്തമാക്കിയത്. ട്രംപിനും കുടുംബത്തിനും ആതിഥ്യമരുളാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. വൈറ്റ്ഹൗസില്‍ നടത്തിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ ഭീകരവാദം മതമൗലികവാദം എന്നിവ അടക്കമുള്ളവ തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ പോരാടുകയും തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുകയെന്നത് തങ്ങളുടെ സഹകരത്തിന്റെ ലക്ഷ്യമാണ്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. രാജ്യവും വൈറ്റ് ഹൗസും സന്ദര്‍ശിച്ചതിന് നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെയും ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും ട്രംപ് വ്യക്തമാക്കി.
Discussion about this post