ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേന അതിര്‍ത്തി കടന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെങ് ഷുവാ. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് ജെങ് ഷുവാ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈന്യം ദോകോ ലായില്‍ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു.
. സിക്കിം സെക്ഷനിലെ അതിര്‍ത്തി കടന്ന് ചൈനീസ് പ്രദേശത്ത് കടന്ന ഇന്ത്യന്‍ സൈന്യം തങ്ങളുടെ സൈന്യത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായും ഇതിനുള്ള പ്രതികരണമാണ് തങ്ങള്‍ നല്‍കിയതെന്നും ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സിക്കിം സെക്ഷന്‍ ഉടമ്പടികളിലൂടെ നിര്‍ണയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി വ്യക്തമാക്കുന്നതുമാണ്. സമാധാനം നിലനിര്‍ത്താന്‍ അതിര്‍ത്തി ഉടമ്പടികളും ചൈനയുടെ പ്രാദേശിക പരമാധികാരവും ഇന്ത്യ ബഹുമാനിക്കണം. ഷുവാങ് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയില്‍ നിന്നുള്ള കൈലാഷ് മാനസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞതെന്നും ഇക്കാര്യം നയതന്ത്ര പ്രതിനിധികള്‍ വഴി ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഷുവാങ് കൂട്ടിച്ചേര്‍ത്തു.
സിക്കീമിലെ തെക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നിടത്താണ് ചൈന അതിര്‍ത്തി ലംഘനം ആരോപിക്കുന്നത്.
Discussion about this post