തിരുവനന്തപുരം: പരീക്ഷയില്‍ കുറച്ച് മാര്‍ക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഐ.എം.ജി ഡയറക്ടര്‍ എന്നത് മഹത്തരമായ സ്ഥാനം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ട്. ഏത് ജോലിയും മികച്ചതായി ചെയ്യുകയെന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയാക്കാനുള്ള മന്ത്രിസഭാ യോഗം പുറത്ത് വന്നതിന് ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. നിലവിലെ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ മറ്റന്നാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് 55 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബെഹ്‌റ തിരിച്ചെത്തുന്നത്.
Discussion about this post