ശ്രീനഗര്‍: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ ഭേദപ്പെട്ടതിനെത്തുടര്‍ന്ന് ഭഗവതി നഗറില്‍ നിന്ന് 4,477 തീര്‍ഥാടകരുടെ സംഘം യാത്ര പുനരാരംഭിച്ചു. 136 വാഹനങ്ങളിലായി പുലര്‍ച്ചെ 4.415നാണ് ഇവര്‍ യാത്ര തിരിച്ചത്. പുതിയ സംഘത്തില്‍ 986 സ്ത്രീകളുമുണ്ട്.
ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപം വ്യാഴാഴ്ച നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാചര്യത്തിലായിരുന്നു യാത്ര നിര്‍ത്തിവച്ചത്. അമര്‍നാഥിലേക്കുള്ള രണ്ടു വഴികളിലും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
Discussion about this post