ഡെര്‍ബി: വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 216 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. സ്കോര്‍: ഇന്ത്യ- 232/8 (50 ov), ശ്രീലങ്ക- 216/7 (50.0 ov).
ജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഉപഭൂഖണ്ഡക്കാരെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അനുവദിച്ചില്ല. പത്തോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു മുന്‍നിര വിക്കറ്റുകള്‍ പിഴുത പൂനം യാദവാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് വിജയമൊരുക്കിയത്.
ഓപ്പണര്‍ നിപുനി ഹന്‍സിക (29), ലങ്കയുടെ അപകടകാരിയായ ചമാരി അട്ടപ്പട്ടു (25) എന്നിവരെയാണ് പൂനം മടക്കിയച്ചത്. ജുലാന് ഗോസാമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.
Discussion about this post