ഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ മ്യാന്മര് സൈനിക മേധാവി ഇന്ത്യയിലെത്തുന്നു. ജൂലൈ 14ന് എട്ട് ദിവസത്തെ സന്ദര്‍ശനത്തായി ഇന്ത്യയിലെത്തുന്ന മ്യാന്മര് സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന് ഓങ്ക് ഹ്ലൈങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തും.
നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്ന മേധാവി അന്ന് തന്നെ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കാണും. മേഖലയിലെ ചൈനയുടെ ഭീഷണി സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. മ്യാന്മറില് ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ മറികടക്കാന്‍ ഇന്ത്യ കൂടുതല്‍ പ്രതിരോധ സഹായം ചെയ്യുമെന്നാണ് വിവരം.
അടുത്ത ആഴ്ച രാജ്യത്തെത്തുന്ന അദ്ദേഹത്തിന് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ആക്ട് ഈസ്റ്റ് പദ്ധതി പ്രകാരമാണ് മ്യാന്മര് സൈനിക മേധാവിയുടെ സന്ദര്‍ശനം.
105 മീറ്റര്‍ ആര്‍ട്ടിലറി ഗണ്ണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റൈഫിള്‍സ്, റഡാര്‍,രാത്രി കാഴ്ച നല്കുന്ന ഉപകരണങ്ങള്‍, ബെയ്ലി പാലങ്ങള്‍, റോഡ് നിര്‍മാണ സാമഗ്രികള്‍ തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങള്‍ ഇതിനോടകം തന്നെ മ്യാന്മറിന് ഇന്ത്യ നല്‍കിയിട്ടുണ്ട്. അന്തര്‍ വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ടോര്‍പിഡോകള്‍ കൈമാറുന്നതിന് 2400 കോടിയുടെ പുതിയ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മ്യാന്മറുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതില്‍ ചൈന ആശങ്കയിലാണെന്നാണ് വിവരം.
Discussion about this post