കേരള വര്‍മ്മ കോളേജിലെ അധ്യപിക ദീപാ നിശാന്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഡാന്‍സറും ശിഷ്യനുമായ മധു ഫൂട്ടലൈറ്റസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് ദീപാ നിശാന്ത് ഷെയര്‍ ചെയ്തിരുന്നു. വാക്കുകള്‍ കൊണ്ട് മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുന്ന ദീപ ടീച്ചര്‍ക്ക് നന്ദി എന്ന കുറിപ്പോടെ ദീപാ നിശാന്തിന് കാല്‍തൊട്ട നമസ്ക്കരിക്കുന്നതുല്പ്പടെയുള്ള ചിത്രങ്ങളാണ് ഷെയര്‍ ചെയ്തത്. മധുവിനെ കുറിച്ചുള്ള കുറിപ്പും ഇതോടൊപ്പമുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്ക്കൂളില്‍ ഗുരുവന്ദനം നടത്തിയതിനെ വിമര്‍ശിച്ചതൊക്കെ മറന്നോ എന്നാണ് പോസ്റ്റിന് താഴെ വിമര്‍ശകരുടെ ചോദ്യം.
[fb_pe url=”https://www.facebook.com/deepa.nisanth/posts/726564280883604″ bottom=”30″]
ദനമസ്കാരം ചെയ്ത ആ പഴഞ്ചന്‍ ആര്‍ഷ സംസ്കാര ഫോട്ടോ ഇട്ട ആ പഴയ വിദ്യാര്‍ത്ഥിയുടെ (ടീച്ചര്‍ പഠിപ്പിച്ചുവിട്ട വിദ്യാര്‍ത്ഥി ഇങ്ങനെ ഒക്കെ ചെയ്തത് തന്നെ അത്ഭുതം ) സ്റ്റാറ്റസ് അതേ പടി ഷെയര്‍ ചെയ്ത നടപടി ശരിയായില്ല ..കാരണം ടീച്ചര്‍ക്ക് ഇത്തരം ‘അനാചാരങ്ങളോട് ‘ ഉള്ള അറപ്പും വെറുപ്പും അറിയാവുന്ന പൂര്‍വ വിദ്യാര്‍ഥി നമസ്കരിച്ചത് കൂടാതെ ആ ഫോട്ടോ പോസ്റ്റ് ചെയ്യുവാനുമുള്ള ധിക്കാരം കൂടി കാണിച്ചു !! അടുത്ത പ്രാവിശ്യം ഏതെങ്കിലും പഴഞ്ചന്മാര് ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ഓടി പോകാന്‍ സാധിച്ചില്ലെങ്കിലും കുറഞ്ഞ പക്ഷം ഇത്തരക്കാര്‍ ഇടുന്ന ഫോട്ടോ ഒഴുവാക്കാന്‍ ശ്രമിക്കണം എന്ന് മാത്രം പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു ..അഭിവാദ്യങ്ങള്‍ .. വിപ്ലവം ജയിക്കട്ടെ !!-എന്നാണ് ഒരു പ്രതികരണം.
(കാലില്വീണത് അപ്രതീക്ഷിതമായിട്ടായിരുന്നു.. അതാണ് ഓടിപ്പോകാന്‍ പറ്റാതിരുന്നത്!)
മ്മടെ കാലില്‍ നമസ്കരിച്ചപ്പോള്‍ അപ്രതീക്ഷിതം.. മറ്റുള്ളവര്‍ ആണെങ്കില്‍ അത് അറിഞ്ഞു കൊണ്ട് പിടിപ്പിക്കുന്നത് തെറ്റ്, അപഹാസ്യം. വിവരക്കേട്.. . ബെസ്റ്റ് …. ബെസ്റ്റ്.. ബെസ്റ്റെ… എന്ന വിനോദ് കുമാര്‍ എന്നയാളുടെ കമന്റിന്
അറിയാണ്ടാന്നൊക്കെ ഞാന്‍ ചുമ്മാ പറഞ്ഞതാ.. ഞാന്‍ ശരിക്ക് കാലില്‍ തട്ടി വീഴ്ത്തീതാണ്.. ഞങ്ങളെപ്പോലുള്ള അധ്യാപകരുടെ പാദസേവ ചെയ്യുന്നതല്ലേ യഥാര്‍ത്ഥ വിദ്യാഭ്യാസം? നമ്മുടെ ആര്‍ഷഭാരത സംസ്കാരം തന്നെ അതല്ലേ?- എന്നിങ്ങനെ ദീപ നിശാന്ത് മറുപടിയും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കോട്ടന്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി എഴുതുന്ന വിദ്യാര്‍ത്ഥികളെ ഗുരുവന്ദനം നടത്തിച്ച സംഭവത്തിനെതിരെ ദീപാ നിശാന്ത് നേരത്തെ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. ..
തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനാണ് അധ്യാപകര്‍ പ്രേരണയാകേണ്ടത്. ഒരു തലമുറയെ ഇങ്ങനെ മുട്ടുകുത്തിക്കുമ്പോള്‍ അനുഭവിക്കുന്ന ആത്മഹര്ഷത്തിന് എന്തു പേരിടണം എന്നറിയില്ലെന്നും ദീപാ നിശാന്ത് അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് പിന്നീട് ഡിലിറ്റ് ചെയ്തിട്ടുണ്ട്.
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/1102430936556767″ bottom=”30″]
[fb_pe url=”https://www.facebook.com/niammathew/posts/1993229527563640″ bottom=”30″]
Discussion about this post