ഡൽഹി: പ്രവാസികളുടെ വോട്ടവകാശത്തെ പിന്തുണച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ. ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ബില്ല് തയ്യാറാക്കാൻ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post