ബംഗളൂരു: കര്‍ണാടക മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ബി.ബി ശിവപ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഹാസന് ജില്ലയിലെ ശകലേഷ്പുരില് നടക്കും.
ശിവപ 1981-ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം 1983 മുതല്‍ 88 വരെ അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. ശകലേഷ്പുര്‍ മണ്ഡലത്തില്‍ നിന്ന് ശിവപ രണ്ടുവട്ടം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ കര്‍ണാടക നിയമസഭയില്‍ എംഎല്‍സിയായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
Discussion about this post