കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആജീവനാന്തവിലക്ക് നീക്കണമെന്നാണ് ആവശ്യം. കോഴ കേസില്‍ ഡല്‍ഹി കോടതി നേരത്തെ ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു. എന്നിട്ടും വിലക്ക് തുടരുന്നത് നിയമപരമല്ലെന്നാണ് ശ്രീശാന്തിന്റെ വാദം.
വിലക്കിന് ശേഷം സ്കോട്ടിഷ് ലീഗില്‍ ശ്രീശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ബിസിസിഐയുടെ എതിര്‍പ്പ് മൂലം കളിക്കാന്‍ സാധിച്ചിരുന്നില്ല
ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
Discussion about this post