
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് വി.എസ്.അച്യുതാനന്ദന്. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാവില്ല. പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി.എസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണിയും കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സമവായം ഉണ്ടായാല്‍ മാത്രമെ പദ്ധതി നടപ്പാക്കൂ എന്നുമായിരുന്നു മന്ത്രി ചൊവാഴ്ച സഭയില്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസമാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി സഭയെ അറിയിച്ചത്.
പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതായി വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുന്‍പു തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് സൂചന.
Discussion about this post