കൊച്ചി: ബോണസ് സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും ജോലി ചെയ്യുന്ന ടെക്നീഷ്യന്മാര് സമരത്തില്‍. ജീവനക്കാരുടെ ബോണസ് വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്കാന്‍ കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് എറണാകുളത്ത് വെച്ച് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ജീവിതത്തോടൊപ്പം ജോലിയും ചെയ്യുന്ന ഇക്കൂട്ടര്‍ നിലവില്‍ രാവിലെ 8 മുതല്‍ 5 വരെയാണ് ജോലി ചെയ്യുന്നത്. കമ്പനികളുമായുള്ള ചര്‍ച്ചയില്‍ നിലവില്‍ ലഭിക്കുന്ന ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ യാതൊരു രീതിയിലും തരാന്‍ പറ്റില്ല എന്ന തീരുമാനമാണുണ്ടായത്. എന്നാല്‍ യൂണിയനുകള്‍ ഒരു നിശ്ചിത രൂപ എന്ന രീതിയില്‍ വേണ്ട എന്നും , ശതമാന അടിസ്ഥാനത്തില്‍ മതി എന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് 8.33 ശതമാനത്തില്‍ നിന്ന് (ഒരു മാസശമ്പളത്തിന്റെ ) തുടങ്ങണം എന്നുള്ളത് കൊണ്ട് കമ്പനികള്‍ നല്കാന് കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
സമരത്തില്‍ CITU ,AITUC , BM S തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് അണിനിരന്നിട്ടുള്ളത്.അതേസമയം ; പല തവണ ചര്‍ച്ച നടത്തിയിട്ടും നിഷേധാത്മക നിലപാടാണ് മാനേജ്മെന്റിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി.മാനേജ്മെന്റുകള്‍ തുടരുന്ന നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 7ന് എറണാകുളത്ത് ഇന്‍ഡസ് ടവേഴ്സ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ യൂണിയനുകള്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണ്.
CITU ,AITUC , BM S യൂണിയനുകള്‍ സംയുക്തമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കും വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
Discussion about this post