കൊച്ചി: കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. വി. എസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന് വയസായെന്നും കണ്ണന്താനം പരിഹസിച്ചു.
കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നാണ് വി.എസ് നേരത്തേ പറഞ്ഞിരുന്നത്. കണ്ണന്താനത്തിന്റേത് ഇടതു സഹയാത്രികനു വന്ന അപചയമാണ്. സൗകര്യങ്ങള്‍ തേടി ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും വി.എസ് കുറ്റപ്പെടുത്തി.
Discussion about this post