ഡല്‍ഹി: വ്യക്തിയുടെ ഭക്ഷണമോ വസ്ത്രമോ നോക്കുന്നതല്ല ഹിന്ദുത്വമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. സദാചാര പോലീസിംഗും അസഹിഷ്ണുതയും വിഷയമാക്കിയുള്ള നടപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന.
ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 50 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ നടന്ന ചോദ്യോത്തര വേളയിലായിരുന്നു മോഹന്‍ ഭഗവതിന്‍റെ പ്രതികരണം.
ഹിന്ദുത്വം ഒരാള്‍ എന്തു ധരിക്കുന്നു എന്തു കഴിക്കുന്നു എന്ന് നോക്കാതെ അവരെ അവരായി തന്നെ സ്വീകരിക്കുന്നതാണ്. ഹിന്ദുത്വം ഒരു തരത്തിലുമുള്ള പ്രത്യേക വേഷഭൂഷാദിയെ കുറിച്ചോ പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ പറയുന്നില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഹിന്ദുത്വത്തിന്റെ ഗുണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. പശുവിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് നേരത്തേ നരേന്ദ്രമോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ഭഗവതും രംഗത്ത് വന്നത്.
ആര്‍എസ്എസും ബിജെപിയും പരസ്പര സഹകരണമുള്ള പ്രസ്ഥാനങ്ങള്‍ എന്നതിനപ്പുറത്ത് അവരവരുടേതായ തീരുമാനങ്ങളുള്ള രണ്ടു ഭിന്ന സംഘടനകളാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സംഘ് ബിജെപിയെയോ ബിജെപി സംഘനെയോ പ്രവര്‍ത്തിപ്പിക്കുന്നില്ല. ചിലപ്പോള്‍ ബിജെപിയ്ക്കും സംഘിനും പൊതു അജണ്ഡകള്‍ ഉണ്ടാകുന്നത് മനപ്പൂര്‍വ്വം രൂപപ്പെടുത്തുന്നതല്ലെന്നും വ്യക്തമാക്കി.
നല്ല മനുഷ്യരെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പ്രദേശിക വികസന മേഖലയില്‍ 1.7 ലക്ഷം സേവന പദ്ധതികള്‍ ആര്‍എസ്എസ് നടത്തുന്നുണ്ട്. ആര്‍എസ്എസ് ശാഖകള്‍ ഏറ്റെടുത്ത പദ്ധതികളും സന്ദര്‍ശിക്കാറുമുണ്ടെന്നും പറഞ്ഞു.
Discussion about this post