മലപ്പുറം: പി.പി ബഷീര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് പി.പി ബഷീര്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.പി.സാനുവിന്റെ പേരും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, ബഷീറിനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
നിയമസഭയിലേക്ക് രണ്ടാം തവണയാണ് ബഷീര്‍ മത്സരിക്കുന്നത്. 2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ളിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചെങ്കിലും 38,000 വോട്ടുകള്‍ക്ക് ബഷീര്‍ പരാജയപ്പെടുകയായിരുന്നു. ഒക്ടോബര്‍ 11നാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22.
സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27 ആണ്.
Discussion about this post