അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിന്റെ ജീവനാഡിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ ഒരേസമയം തുറന്നുകൊണ്ടാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനചെയ്തത്. 450 ടണ്‍ ഭാരം വരുന്നതാണ് ഡാമിന്റെ ഓരോ ഷട്ടറുകളും.പ്രധാനമന്ത്രിയുടെ 67 ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതും ശ്രദ്ധേയമാണ്.
തറക്കല്ലട്ട് 56 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡാം പണി പൂര്‍ത്തിയാകുന്നത്. മോശം കാലാവസ്ഥ മൂലം അഹമ്മദാബാദില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നര്‍മദ ജില്ലയിലെ കേവാദിയയില്‍ എത്തിയത്.
നിയമപോരാട്ടങ്ങളുടെയും തിരിച്ചടികളുടെയും കടമ്പ കടന്നാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. ഡാമില്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി യുപിഎ സര്‍ക്കര്‍ ഏഴ് വര്‍ഷത്തോളം തടഞ്ഞു വച്ചു. പിന്നീട് 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി വെറും 17 ദിവസം കൊണ്ടാണ് തടസങ്ങല്‍ നീക്കി പദ്ധതിക്ക് അനുമതി നല്‍കിയത്.
Discussion about this post