കാസര്‍കോഡ്: കാസര്‍കോഡ് മുഹമ്മദ് സിനാന് വധക്കേസിലെ കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു. ആര്.എസ്.എസ് പ്രവര്‍ത്തകരായ കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന് കുമാര്‍, എന്നിവരെയാണ് കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് പ്രതികളെ വെറുതെ വിട്ടത്.
2008 ഏപ്രില്‍ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന് മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം.
Discussion about this post