കോട്ടയം: പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ സിപിഐഎം തിരിച്ചെടുത്തു. എന്നാല്‍ നേതാവിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഡിവൈഎഫ്ഐ തയ്യാറായിട്ടില്ല. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന കുമരകം തൈപ്പറമ്പില്‍ മിഥുന് എന്ന അമ്പിളിയാണ് എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത ഡിവൈഎഫ്ഐ നേതാവ്.
മിഥുന് എസ്ഐയുടെ തൊപ്പിവെച്ചിരിക്കുന്ന സെല്‍ഫി ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.
സസ്പെന്ഷന് കാലാവധി ഒന്നരമാസം തികയും മുന്‍പ് സിപിഐഎം തിരിച്ചെടുത്തത് സമ്മേളനകാലത്തെ പരിഗണിച്ചാണ്. എന്നാല്‍ മിഥുനെ ഇതുവരെ ഡിവൈഎഫ്ഐ തിരിച്ചെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പിഎന്‍ ബിനു പ്രതികരിച്ചു.
അതേസമയം സിപിഐഎം ജില്ലാ കമ്മറ്റിക്ക് മിഥുന് മാപ്പ് എഴുതി നല്‍കിയതെന്നാണ് സിപിഐഎമ്മിലേക്ക് തിരിച്ചെടുത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. പ്രതി സ്റ്റേഷനുളളില്‍ നിന്നും കൂട്ടുകാര്‍ക്ക് അയച്ച ചിത്രമാണ് പുറത്തായത്.
Discussion about this post