കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം. കൗമാരക്കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിൽ ഹൂഗ്ലിയിൽ ആയിരുന്നു സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയാകുകയുള്ളൂ. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നാളെ ബംഗാളിൽ മൂന്നാംവട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ആണ്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. നാളെ നാല് മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
Discussion about this post