ഡല്‍ഹി: മുന്‍ കേന്ദ്രധനകാര്യമന്ത്രി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് സിബിഐ യുടെ സമന്‍സ്. എയര്‍ടെല്‍ മാക്സിസ് അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കളും, ബാങ്ക് നിക്ഷേപമായ 90 ലക്ഷം രൂപയും സിബിഐ കണ്ടുകെട്ടിയിരുന്നു. ഇതിനൊപ്പം കാര്‍ത്തിക്ക് ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26 ലക്ഷം രൂപയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ചിദംബരം ധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച സേവനങ്ങള്‍ക്കായി ഐഎന്‍എക്സില്‍ നിന്നും രണ്ട് ലക്ഷം യുഎസ് ഡോളര്‍ കണ്സള്ട്ടേഷന് ഫീസിനത്തില്‍ കാര്‍ത്തി ചിദംബരവും, ബന്ധുവും വാങ്ങിയതായും സിബിഐ കണ്ടെത്തി.
ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധമായി പാരിതോഷികം സ്വീകരിക്കല്‍, പൊതുപ്രവര്‍ത്തകരെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post