കണ്ണൂര്‍: കേരളത്തിലെ ജിഹാദി-ചുവപ്പ് ഭീകരത തുറന്നുകാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കോലത്തുനാടിന്റെ സാംസ്കാരിക നഗരിയായ പയ്യന്നൂരില്‍ നാളെ തുടക്കം. കേരള രക്ഷായാത്രയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അണിചേരും. നാളെ പയ്യന്നൂരില്‍ നിന്ന് പിലാത്തറ വരെ അമിത് ഷാ പങ്കെടുക്കും. 17ന് തിരുവനന്തപുരത്ത് സമാപിക്കും.
സ്വതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ പയ്യന്നൂരില്‍ പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന് നഗറില്‍ രാവിലെ 10 മണിക്ക് കുമ്മനം രാജശേഖരന് കുങ്കുമ ഹരിത പതാക കൈമാറി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്നിന് പയ്യന്നൂരിലെ ഗാന്ധി പ്രതിമയില്‍ അമിത് ഷാ പുഷ്പഹാരം അര്‍പ്പിക്കും. തുടര്‍ന്ന് യാത്ര ആരംഭിക്കും. ‘എല്ലാവര്ക്കും ജീവിക്കണം… ജിഹാദി-ചുവപ്പന്‍ ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.
ഉദ്ഘാടന ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, മനോജ് തിവാരി, നളിന്‍ കുമാര്‍ കട്ടീല്‍, വി. മുരളീധരന്, എച്ച്. രാജ, ബി.എല്‍. സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന വേദിക്കു സമീപം മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ ഛായാചിത്രങ്ങളില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.
Discussion about this post