മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിലുണ്ടായ അപകടത്തിനിടെ മരണാസന്നയായ യുവതി ലൈംഗികചൂഷണത്തിന് വിധേയമായതിന്റെ വിഡിയോ പുറത്ത് വന്നു. നാടിനെ നടുക്കിയ അപകടത്തിന് പിറകെ ഇത്തരമൊരു സംഭവം കൂടി നടന്നത് ഞെട്ടിച്ചു
കൈവരിക്കു ചേര്‍ന്ന് ഞെരുങ്ങി അവസാന ശ്വാസത്തിന് ശ്രമിക്കുന്ന യുവതിയെ ‘സഹായ’ത്തിനെന്ന മട്ടില്‍ എത്തിയ ആള് ലൈംഗികമായി ചൂഷണം ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമാണ്. പ്രാദേശികമായി പ്രചരിച്ച ഈ വിഡിയോ അധികൃതര്‍ പരിശോധിച്ചുവരികയാണ്. കൈവരിയില്‍ ഞെരുങ്ങിയ യുവതിക്ക് അനങ്ങുവാന്‍ പോയിട്ട് ശ്വസിക്കാന്‍ പോലും കഴിയുമായിരുന്നില്ല.വിറക്കുന്ന കൈകള്‍ ദുര്‍ബലമായി പുറത്തേക്ക് പരതി അന്ത്യശ്വാസം വലിക്കുന്നതിനിടയിലാണ് അതിക്രമത്തിന് വിധേയയായത്.
https://twitter.com/vedikachaubey/status/914320922626080768
ദസ്റ ആയതിനാല്‍ അന്നേ ദിവസം സ്ത്രീകള്‍ മിക്കവരും സാരിയായിരുന്നു ധരിച്ചിരുന്നത്. വീണു കിടന്നപ്പോള്‍ രക്ഷിക്കാനെത്തിയവരില് പലരും മനപ്പൂര്‍വ്വം സ്ത്രീകളുടെ സാരി വലിച്ചു മാറ്റുകയായിരുന്നു.പ്രാണനു വേണ്ടിയുള്ള പിടച്ചിലും ആര്‍ത്തനാദത്തിനും ഇടയില്‍ ഇത്തരമൊരു മാനസീകാവസ്ഥ ഉണ്ടാകുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്
Discussion about this post