കണ്ണൂര്‍: പിണറായിയിലെ ജനരക്ഷായാത്രയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് പങ്കെടുക്കില്ല. ഡല്‍ഹിയിലെ തിരക്കു കാരണമാണ് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.
മമ്പറം മുതല്‍ തലശ്ശേരി വരെയാണ് ഇന്നത്തെ പദയാത്ര. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലാണ് ഇന്നത്തെ പദയാത്ര അവസാനിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ കൂടി ഇന്നാണ് ജനരക്ഷാ യാത്ര കടന്നു പോകുന്നത്. പിണറായിയിലെ യാത്രയില്‍ അമിത് ഷാ പങ്കുചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Discussion about this post