ഡല്‍ഹി: ഈസ്റ്റര്‍, ദുഖവെള്ളി അവധി ദിനങ്ങളില്‍ യോഗം വിളിച്ചുവെന്ന വിവാദത്തിനിടെ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്തസമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ദുഃഖവെളളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സമ്മേളനം സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് ജസ്റ്റിസ് കുര്യന് ജോസഫ് കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. മതച്ചടങ്ങുകളില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പോകുന്നതുകൊണ്ട് വിരുന്നില്‍ പങ്കെടുക്കാനാവില്ല എന്നാണ് ജസ്റ്റിസ് അറിയിച്ചത്.
മതേതതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ജസ്റ്റിസിന്റെ പ്രതികരണത്തിനിടെ സമാപന പ്രസംഗത്തില്‍ മോദി ഇക്കാര്യം പരാമര്‍ശിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Discussion about this post