തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരത്ത് ഈ മാസം പതിനേഴിനാണ് പരിപാടി. ഞായറാഴ്ച ഡല്‍ഹിയില്‍ ജനരക്ഷാ യാത്രയ്ക്കും ഷാ നേതൃത്വം നല്‍കും.
ഡല്‍ഹിയിലെ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള മാര്‍ച്ചാണ് ഷാ നയിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലൂടെ കടന്നുപോകുന്ന യാത്രയില്‍ നിന്നും അമിത് ഷാ പിന്മാറിയത് വിവാദമായിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ ഒഴിവായതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
Discussion about this post