സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ കീറാ മുട്ടിയായത് ‘ഭക്തിയും വിശ്വാസവും’ പാര്‍ട്ടി അംഗങ്ങള്‍ക്ക് ദൈവവിശ്വാസമാകാമോ തുടങ്ങിയ ചോദ്യങ്ങളില്‍ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചതും, പാര്‍ട്ടി വിശദീകരണം ചോദിച്ചതുമാണ് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. വിശ്വാസം വേണ്ട എന്നാണെങ്കില്‍ എത് എല്ലാ മതങ്ങള്‍ക്കും ബാധമാക്കണമെന്നും, പാര്‍ട്ടി ഹൈന്ദവ വിശ്വാസത്തെ മാത്രം എതിര്‍ക്കുന്നു എന്ന പ്രചരണത്തിന് മറുപടി പറയാനാവുന്നില്ലെന്നും പല ബ്രാഞ്ച് കമ്മറ്റികളിലും പ്രതികരണം ഉയര്‍ന്നു, വിശ്വാസം ആര്‍ക്കുമാകാം എന്ന പൊതുനിലപാടാണ് യോഗങ്ങളില്‍ ഉയര്‍ന്നത്.
മതം മനുഷ്യനെ മയക്കുന്നില്ല എന്ന പരോക്ഷ സമ്മതിന് പിറകെ പാര്‍ട്ടി അംഗങ്ങളുടെ മദ്യപാന ശീലവും ചര്‍ച്ചയായി. പാര്‍ട്ടി അംഗങ്ങള്‍ എന്തായാലും പരസ്യമായി മദ്യപിക്കുന്നത് ശരിയല്ല എന്ന രീതിയില്‍ ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു പല ബ്രാഞ്ച് സെക്രട്ടറിമാരും എന്നാണ് പുറത്ത് വരുന്ന വിവരം.അംഗങ്ങളുടെ മദ്യാപാനത്തില്‍ പാര്‍ട്ടി വിലക്കുണ്ടെങ്കിലും, കര്‍ശനനിലപാടൊന്നും വേണ്ട എന്നായിരുന്നു എല്ലായിടത്തേയും തീരുമാനം. നേതാക്കന്മാരില്‍ പലരും രഹസ്യമായി മദ്യപിക്കുന്നവരായതിനാല്‍ കടുംപിടുത്തം എടുക്കാന്‍ അവര്‍ക്കും കഴിയാതെ വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിത മദ്യപാനികളായവരെ പാര്‍ട്ടി മാറ്റി നിര്‍ത്തും എന്നതില്‍ മാത്രമാണ് ഉറപ്പുണ്ടായത്. പൂര്‍ണമദ്യനിരോധനത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട എന്ന മട്ടിലായിരുന്നു ചര്‍ച്ചയുടെ പോക്ക്.
പാര്‍ട്ടി അംഗങ്ങളുടെ സാമുദായിക സംഘടനാ പ്രവര്‍ത്തനത്തിന് വിലക്കുണ്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ല എന്ന ഒഴുക്കന്‍ രീതിയാണ് പലയിടത്തും സ്വീകരിക്കപ്പെട്ടത്. ബിജെപിയുടെ വളര്‍ച്ചയും, ഹിന്ദുവിവേചനം എന്ന പ്രചരണം ശക്തിപ്പെടുന്നതും, വര്‍ഗ്ഗീയവാദികളുടെ പാര്‍ട്ടിയിലേക്കുള്ള നുഴഞ്ഞു കയറ്റവും ചര്‍ച്ചയായി.
പാര്‍ട്ടിയില്‍ സ്ഥാനമോഹികളുടെ എണ്ണത്തില്‍ കുറവില്ല എന്ന വ്യക്തമാക്കുന്ന കിടമത്സരങ്ങളും പല ബ്രാഞ്ച് കമ്മറ്റികളിലും നടന്നു. പാര്‍ട്ടി പത്രം വരിക്കാരനല്ല എന്ന കാരണം വരെ പറഞ്ഞ് ചിലരെ വെട്ടിനിരത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പല ബ്രാഞ്ച് കമ്മറ്റികളിലം അഭിപ്രായ ഭിന്നത മൂലം സെക്രട്ടറിമാരെ തെരഞ്ഞെടുക്കാനാവാതെ സമ്മേളനം മാറ്റിവച്ചിട്ടുണ്ട്.
Discussion about this post