യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധിയുടെ സഖ്യ പ്രചാരകനായ അഖിലേഷ് യാദവ് നടത്തിയ ഗുജറാത്തിനെ അധിക്ഷേപിക്കുന്ന പ്രസ്താവന രാഹുല്‍ഗാന്ധിയെ തിരിഞ്ഞു കൊത്തുന്നു.
‘ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്ത്തു’ എന്നായിരുന്നു അഖിലേഷ് യാദവ് അമിതാഭ് ബച്ചനോട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. രാഹുല്ഗാന്ധിയുമൊത്ത് യുപിയില്‍ പ്രചരണറാലികള്‍ നടത്തുന്നതിനിടെ ആയിരുന്നു അഖിലേഷിന്റെ പ്രയോഗം. അമിതാഭ് ബച്ചന് ഗുജറാത്തിന്റെ അംബാസിഡര്‍ ആയതിനെ കുറിച്ചായിരുന്നു പ്രതികരണം
അന്ന് അഖിലേഷിനൊപ്പം വേദി പങ്കിട്ട രാഹുല്‍ ഈ പ്രസ്താവനയില്‍ മറുപടി പറയണമെന്നാണ് ഗുജാറാത്തിലെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ ആവശ്യം. ബിജെപി അനുകൂല സൈബര്‍ വിഭാഗവും ഇതേ പ്രചരണവുമായി രംഗത്തുണ്ട്. രാഹുലിനും, അഖിലേഷിനുമെല്ലാം ഒരേ നയം തന്നെയാണുള്ളതെന്നാണ് വിലയിരുത്തല്‍.
നിരവധി യുപി സ്വദേശികള്‍ ജോലി ചെയ്യുന്ന ഇടമാണ് ഗുജറാത്ത എന്ന വസ്തുത മറന്നുകൊണ്ടാണ് അഖിലേഷ് ട്വീറ്റ് ചെയ്തതെന്നും, തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയ്ക്ക് ഗുജറാത്തിനെ അധിക്ഷേപിച്ചത് തിരിച്ചടിയായെന്നും ഇവര്‍ പറയുന്നു. അന്ന് ആ പ്രസ്താവനയെ എതിര്‍ക്കാതിരുന്ന രാഹുലിനെ ഗുജറാത്തികളോട് വോട്ട് ചോദിച്ചുവരാന്‍ നാണമില്ലേ എന്നാണ് ചിലരുടെ ചോദ്യം.
ദയാനന്ദസരസ്വതി, മഹാത്മഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്തിന് ഭഗവാന് കൃഷ്ണനെ പോലും അപമാനിക്കുന്നതായിരുന്നു അഖിലേഷിന്റെ പ്രസ്താവന എന്നായിരുന്നു ആക്ഷേപം. രാഹുല്‍ഗാന്ധിയുമായി നല്ല സുഹൃദ് ബന്ധം തുടരുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുപിയില്‍ തലയുയര്‍ത്തി നില്ക്കണമെങ്കില് രാഹുല്‍ അഖിലേഷിന്റെ പ്രസ്താവനയും സൗഹൃദവും പരസ്യമായി തള്ളികളയണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
Discussion about this post