
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മോദി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. കഴിഞ്ഞ മേയ് മൂന്നിനും മോദി കേദാര്‍നാഥില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കണമെന്ന് പരമശിവന് ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.
കേദാര്‍നാഥില്‍ നിരവധി പദ്ധതികളും മോദി പ്രഖ്യാപിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണത്തിനുള്ള ശിലസ്ഥാപനവും മോദി നിര്‍വഹിക്കും. 2013-ലെ വെള്ളപ്പൊക്കത്തലാണ് ശങ്കാരാചാര്യയുടെ ശവകുടീരം തകര്‍ന്നത്. മോദിക്കൊപ്പം ഗവര്‍ണര്‍ കെ.കെ. പോള്‍, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി.
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുവാരസ് മേഖലയില്‍ സെെനികരോടൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു.
Discussion about this post