ഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ ഒഴിവു വന്ന സീറ്റിലാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.
വെങ്കയ്യ നായിഡുവിനു പകരം അല്‍ഫോന്‍സ് കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. രാജസ്ഥാന് നിയമസഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഇതോടെ കണ്ണന്താനം വിജയം ഉറപ്പിക്കുകയായിരുന്നു.
Discussion about this post