കൊച്ചി: പത്തനംതിട്ട ജയിലില്‍ വച്ച് താനെഴുതിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറില്ലെന്ന് സരിത എസ് നായര്‍. കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലത് താന്‍ ജയിലില്‍ പോകുന്നതിന് മുന്‍പാണ്. കത്ത് ബാലകൃഷ്ണപിള്ളയെ ഏല്പിച്ചത് കുട്ടികളുടെ ഭാവിയെ കരുതിയാണ്.
ബാലകൃഷ്ണപിള്ള താന്‍ ജയില്‍ പോകുന്നതിന് മുന്‍പോ പിന്‍പോ അത് പുറത്ത് വിട്ടിട്ടില്ല. പിന്നെ ഇത് എങ്ങനെയാണ് പി.സി ജോര്‍ജ്ജ് പുറത്ത് വിട്ടുതെന്നതില് ദുരൂഹതയുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.
ഇതിനിടെ സരിത എസ്. നായര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ കാട്ടിയ കത്തു പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടു സോളാര്‍ കമ്മീഷനില്‍ ഹര്‍ജി. ഒരഭിഭാഷകനാണു ഹര്‍ജി നല്‍കിയത്.
Discussion about this post