തോമസ്ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ണായക എല്‍.ഡി.എഫ്. യോഗം ഇന്ന് ചേരും. തോമസ്ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.ഐ.യും നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്ന് സി.പി.എമ്മും നിലപാട് കൈക്കൊണ്ട പശ്ചാത്തലത്തിലാണ് യോഗം.
ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാനസമിതി യോഗത്തില്‍ തോമസ്ചാണ്ടിവിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ വിഷയം പരാമര്‍ശിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ച നടന്നില്ല.
അതേസമയം രാജി ഇപ്പോഴില്ലെന്ന നിലപാടില്‍ തോമസ് ചാണ്ടിയും എ്ന്‍സിപിയും ഉറച്ചുനില്‍ക്കുന്നത് എള്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Discussion about this post