മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന അണി അടിച്ചിരിക്കുമെന്ന് മുൻ നിലമ്പൂർ എംഎൽഎ പി വി അൻവർ. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കും. എന്നാൽ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യം താൻ പറയില്ല. സ്ഥാനാർത്ഥിയെ യുഡിഎഫ് തന്നെ തീരുമാനിക്കും എന്നും പി വി അൻവർ വ്യക്തമാക്കി.
2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പെന്നും അൻവർ അഭിപ്രായപ്പെട്ടു. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പം എന്നും ഞാൻ ഉണ്ടാകും. പിണറായിസം അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. ജനങ്ങളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനുള്ള അവസരമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എന്നും അൻവർ സൂചിപ്പിച്ചു.
സങ്കീർണമായ ഒരു വിഷയം കൂടുതൽ സങ്കീർണമാക്കാൻ താല്പര്യപ്പെടുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥി ആരാണെന്ന് അവർ പ്രഖ്യാപിക്കും. യുഡിഎഫിന്റെ ഭാഗമായി താൻ പ്രവർത്തിക്കും എന്നും പി വി അൻവർ വ്യക്തമാക്കി. ജൂൺ 19നാണ് നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23ന് ആയിരിക്കും വോട്ടെണ്ണൽ നടക്കുക.
Discussion about this post