കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന്റെ വേഗത വർധിപ്പിക്കേണ്ടതുണ്ടെന്ന് അ്ദദേഹം പറഞ്ഞു.
നമ്മൾ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേർന്ന് ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല,’ മോദി പറഞ്ഞു. വികസിത ഭാരതത്തിനായി വികസിത് രാജ്യം@204 എന്നതാണ് ഭരണസമിതി യോഗത്തിന്റെ പ്രമേയം. വികസിത ഭാരതം ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ് എന്നും ഓരോ സംസ്ഥാനവും വികസിക്കുമ്പോൾ രാജ്യവും വികസിക്കും.ഇതാണ് രാജ്യത്തെ 140 കോടി പൗരന്മാരുടെയും അഭിലാഷം എന്നും മോദി പറഞ്ഞു.
സംസ്ഥാന സർക്കാരുകൾ അവരുടെ സംസ്ഥാനത്ത് കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിൽ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകികൊണ്ട് ആഗോള നിലവാരത്തിന് തുല്യമായി ഓരോ സംസ്ഥാനത്തും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഒരു സംസ്ഥാനം ഒരു ആഗോള ലക്ഷ്യസ്ഥാനമാകണം. ഇത് സമീപ നഗരങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിക്കാനും ഇടയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post