സിനിമാ നടനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരി റഷ്യന്‍ മോഡലിനൊപ്പം നില്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
”ഈ ഫോട്ടോയും വീഡിയോയും ജയ്ഹിന്ദ് ടിവി നിര്‍ത്താതെ സംപ്രേഷണം ചെയ്യുമായിരുന്നു ഒരു മനുഷ്യന്റെ ഫോണ്‍ കോള്‍ എന്റെ മൊബൈലിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍” എന്ന കുറിപ്പോടെ ജയ്ഹിന്ദ് ടിവിയിലെ മുന്‍ അവതാരകനായ വി ഉണ്ണികൃഷ്ണനാണ് ബിനീഷ് കോടിയേരിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ വാര്‍ത്ത പുറത്ത് വിടുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് തടഞ്ഞുവെന്ന അഭ്യൂഹം നേരത്തെ സജീവമായിരുന്നു. ഇതിന് ശക്തിപകരുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടും, സരിതയുടെ കത്തുമായി സ്ഥിരീകരണമില്ലാത്ത ലൈംഗിക അപവാദകഥകള്‍ സിപിഎം ചാനലായ കൈരളി പീപ്പിള്‍ ആഘോഷമാക്കിയിരുന്നു. ചെറിയ സംഭവങ്ങള്‍ പോലും ബിഗ് ബ്രേക്കിംങ്ങാക്കി കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്ന ശൈലിയാണ് സിപിഎം ചാനല്‍ പിന്തുടരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയില്‍ കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട ഫോട്ടോയും വീഡിയൊയും സംപ്രേക്ഷണം ചെയ്യുന്നത് പാര്ട്ടി് നേതാവ് ഇടപെട്ട് തടഞ്ഞുവെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്ത് ചര്‍ച്ചയാകും. കോടയേരി ബാലകൃഷ്ണന്റെ മകനെതിരായ വെളിപ്പെടുത്തല്‍ സിപിഎമ്മിലും ചര്‍ച്ചയാകും. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ രംഗത്തെത്തിയിട്ടില്ല.
https://www.facebook.com/vunnikrish/posts/2140796459279307
Discussion about this post