തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഉപരോധസമരം പത്തുമണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം ഉണ്ടാകില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഉപരോധം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമില്ല.
മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പു ഭരിക്കുന്ന സിപിഐയും എതിർത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നതു മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ്. മുഖ്യമന്ത്രിക്കു തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യമുന്നയിച്ചു.
തോമസ് ചാണ്ടിക്ക് ഭൂമി കയ്യേറാൻ എല്ലാ ഒത്താശയും ചെയ്തു കൊടുത്തശേഷം മന്ത്രിക്കെതിരെ നടത്തുന്ന സമരം നടത്താൻ യുഡിഎഫിന് അവകാശമില്ലെന്നാണു ബിജെപി വിലയിരുത്തുന്നത്. അതിനാൽ തന്നെ തോമസ് ചാണ്ടിക്കെതിരായ യഥാർഥ സമരം ബിജെപി നടത്തുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post