തോമസ്ചാണ്ടിയ്ക്കും പിണറായിവിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. എ.ജയശങ്കര്‍ . ഏഷ്യാനെറ്റ് ചാനലിന്റെ വാര്‍ത്താ ചര്‍ച്ചയ്ക്കിടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.
ഇരട്ട ചങ്കന്‍ ഇപ്പോള്‍ ഓട്ട ചങ്കനായിരിക്കുകയാണെന്നും ഈര്‍ക്കിലി പാര്‍ട്ടിയുടെ മുന്‍പില്‍ പിണറായി ഓച്ചാനിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു. കണ്ടാമൃഗത്തേക്കാള്‍ കട്ടിയുള്ള തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളതെന്നും നാണമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് വീട്ടില്‍ പോകണമെന്നും ജയശങ്കര്‍ ആഞ്ഞടിക്കുന്നു .
സിപിഎംന്റെ ഏതെങ്കിലും നേതാക്കള്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വരില്ല.യുവജന നേതാക്കളെല്ലാം തലയില്‍ മുണ്ടിട്ട് നടക്കുകയാണ് . നാണമില്ലാത്തവര്‍ രണ്ടുപേരാണ് കേരളത്തില്‍ ഒന്ന് തോമസ് ചാണ്ടിയും , മറ്റൊന്നും പിണറായി വിജയനുമാണ്. ഈര്‍ക്കിലി പാര്‍ട്ടിയുടെ മുന്‍പില്‍ പിണറായി ഓച്ചാനിച്ചു നില്‍ക്കുകയാണ്. നാണമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് വീട്ടില്‍ പോകണമെന്നും ജയശങ്കര്‍ ആഞ്ഞടിക്കുന്നു
https://youtu.be/wNcz-janjbE
Discussion about this post