കൊച്ചി: ഇടത് സർക്കാരിനെതിരെ വിമർശവുമായി ഡി.ജി.പി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും, ഉദ്യോഗസ്ഥർക്ക് കാര്യശേഷി കുറഞ്ഞതാണോ കൂടിയതാണോ അതിനു കാരണമെന്ന് ജേക്കബ് തോമസ് ചോദിച്ചു. കൊച്ചിയിൽ പുസ്‌തക പ്രകാശന വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു മുൻ വിജിലൻസ് ഡയറക്ടർ കൂടിയായിരുന്ന ജേക്കബ് തോമസിന്റെ വിമർശം.
അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്റെ കർത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post