ശ്രീനഗര്‍: കാശ്മീരില്‍ ഇന്ന് വിഘടനവാദികളുടെ ബന്ദ്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്.
ഇന്നലെ വിഘടനവാദികള്‍ നടത്തിയിരുന്ന പ്രകടനം അക്രമത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്കിയ യാസിം മാലിഖ് അറസ്റ്റിലാണ് . ഇതിനിടയില്‍ ടൗണ്‍ഷിപ്പ് എന്ന വാഗ്ദാനത്തില്‍ നിന്ന് മുഫ്തി മുഹമ്മദ് സെയ്ദ് പിന്നോട്ട് പോയതിനെ തുടര്‍ന്ന് കാശ്മീരി പണ്ഡിറ്റുകളും പ്രക്ഷോഭത്തിലാണ്.
Discussion about this post