തിരുവനന്തപുരം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കാന് കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദേശം നല്കി. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നു രാവിലെ 9.30 ഓടെമാരായിമുട്ടത്തെ പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വെള്ളറട സ്വദേശി സുധിന്‍, മാലകുളങ്ങര സ്വദേശി അജി എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Discussion about this post