`കൊച്ചി: സുപ്രിം കോടതിയില്‍ നിന്ന് തനിക്ക് ലഭിച്ച് വിജയം മാത്രമെന്ന് അഖിലയുടെ പിതാവ് അശോകന്‍. മകളെ പഠിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിന് കഴിയുന്നില്ലല്ലോ എന്ന ദുഖം കോടതി പരിഹരിച്ചിരിക്കുന്നുവെന്നും അശോകന്‍ പറഞ്ഞു.
ഷഫീന്‍ ജഹാന് മകളെ കാണാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അശോകന്‍ പറഞ്ഞു. അനുമതിയുണ്ടെങ്കില്‍ അത് കോടതി പറയുമായിരുന്നു. പറഞ്ഞില്ലെങ്കില്‍ കാണാന്‍ കഴിയില്ല. കാണാന്‍ പറ്റുമെങ്കില്‍ അയാളെ കോടതി ഭര്‍ത്താവായി അംഗീകരിക്കുമായിരുന്നല്ലോ എന്നും അശോകന്‍ ചോദിച്ചു.
വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോകന്‍. മകള്‍ക്ക് കനത്ത സംരക്ഷണമാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ സംബന്ധിച്ച് ആശങ്കയുമില്ല, അഖില സുപ്രിം കോടതിയുടെ നിരീക്ഷണത്തിലാണ്. എന്‍ഐഎ ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ തന്റെ വിജയമാണെന്നും അശോകന്‍ പറഞ്ഞു.
Discussion about this post