തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം നല്‍കിയത്.
വകുപ്പുതല നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആത്മകഥ എഴുതിയത് ചട്ടലംഘനമാണെന്ന് മൂന്നംഗസമിതി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം കേസെടുക്കുന്നത് സംബന്ധിച്ച് വിവരമില്ലെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.
Discussion about this post