ബംഗളൂരു: ബംഗളൂരുവില്‍ ഇന്ത്യ ടുഡേ ഓഫിസിന് നേരെ ഷിയ മുസ്ലിം ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ കാര്യക്ഷമമായ നടപടിയെന്ന് ആക്ഷേപം, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വണ്ടി മുറവിളി കൂട്ടുന്ന സാമൂഹ്യപ്രവര്‍ത്തകരും, ബുദ്ധിജീവികളും എഴുത്തുകാരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ രോഹിത് സര്‍ദാനയുടെ ട്വീറ്റിനെതിരെയുള്ള പ്രതിഷേധമായാണ് മുസ്ലിം ഗ്രൂപ്പുകള്‍ ഓഫിസിന് മുന്നില്‍ തടിച്ചു കൂടി അക്രമം നടത്തിയത്. സര്‍ദാന മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. 48 മണിക്കൂറിനുള്ള സര്‍ദാന മാപ്പ് പറയണമെന്ന് ഷിയ ഗ്രൂപ്പുകള്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു.
നവംബര്‍ 16ന് രോഹിത് സര്‍ദാന ഇട്ട ട്വീറ്റാണ് മതയാഥാസ്ഥിതിക സംഘടനകളെ ചൊടിപ്പിച്ചത്. സെക്സി ദുര്‍ഗ്ഗയുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്. എന്തുകൊണ്ടാണ് ഹിന്ദു ദേവതമാരുടെ മുമ്പില്‍ മാത്രം സെക്സി എന്ന പ്രയോഗം നടത്താനാവുന്നത്. നമ്പിയുടെ ഭാര്യ ആയിഷ, മകള്‍ ഫാത്തിമ, ക്രിസ്തുവിന്റെ മാതാവ് മേരി എന്നിവരുടെ പേരിന് മുമ്പില്‍ ഇത്തരം പ്രയോഗം നടത്താനാവുമോ എന്നിങ്ങനെയായിരുന്നു ട്വീറ്റ്.
ട്വീറ്റിനെ തുടര്‍ന്ന് നിരവധി ഭീഷണി സന്ദേശങ്ങളും രോഹിത് സര്‍ദാനയ്ക്ക് ലഭിച്ചു. ഫോണിലൂടെയും ഭീഷണികള്‍ ഉണ്ടായി. ഭീഷണിയില്‍ പോലിസിന് രോഹിത് സര്‍ദാന പരാതി നല്‍കിയിരുന്നു.
ഓഫിസ് ആക്രമണം സംബന്ധിച്ച വീഡിയൊ-
https://www.youtube.com/watch?time_continue=6&v=k8dp_RXoRhc
Discussion about this post