ഡല്‍ഹി: ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെതിരെ വിവാദ പ്രസ്താവനയുമായി എഐഎംഐഎം പ്രസിഡന്റ് അസാദുദീന്‍ ഒവൈസി. മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന് ഒവൈസി ചോദിച്ചു. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്ന ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പ്രസ്താവന.
അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മോഹന്‍ ഭാഗവതിന് എങ്ങനെയാണ് രാമക്ഷേത്രം പണിയുമെന്ന പ്രസ്താവന നടത്താന്‍ കഴിയുന്നതെന്നാണ് ഒവൈസിയുടെ വാദം. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ് പിന്നെ എന്ത് അധികാരത്തിലാണ് മോഹന്‍ ഭാഗവത് പ്രസ്താവന നടത്തിയതെന്ന് ഒവൈസി ചോദിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് താനെന്നാണോ അദ്ദേഹം സ്വയം കരുതുന്നതെന്നും ഒവൈസി ചോദിച്ചു.
രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തമാക്കിയിരിക്കെയാണ് ഒവൈസിയുടെ പ്രസ്താവന. അടുത്ത വര്‍ഷം ദീപാവലിക്ക് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കിയിരുന്നു.
Discussion about this post