കൊച്ചി: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന കൊച്ചി സാഹിത്യോത്സവത്തില്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വടക്കു കിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമം ശ്രദ്ധേയമായി. സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ് കണ്‍വീനര്‍ സി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിരൂപകന് എം. തോമസ് മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. എല്ലാവരും റോള്‍ മോഡലുകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്നും എന്നാല്‍ ക്രിയാത്മകതയുടെ ചരിത്രം ആരെയും റോള്‍ മോഡലുകളായി അംഗീകരിക്കാത്തതാണെന്നും തോമസ് മാത്യു ചൂണ്ടിക്കാട്ടി. ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടാതെ ജീവിക്കുന്നവരാണ് എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തോളം വൈവിധ്യമുള്ള മറ്റൊരു ഭാഷയുമില്ലെന്നു സി. രാധാകൃഷ്ണന് പറഞ്ഞു. ലോകത്തെ എല്ലാ ഭാഷയില്‍ നിന്നും കുറഞ്ഞത് ഒരു വാക്ക് എങ്കിലും മലയാളത്തില്‍ ഉണ്ടാകും. മതത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും കേരളത്തിലാണ് ഇവയെല്ലാം ആദ്യമെത്തുക. ഒരേയൊരിന്ത്യ എന്ന സങ്കല്‍പ്പം തന്നെ സാഹിത്യത്തിലൂടെയാണ് യാഥാര്‍ഥ്യമാകുന്നത്. ജനങ്ങളെ ഒന്നിപ്പിക്കാനും വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും ശക്തമായ മാധ്യമം സാഹിത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗമത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ വ്യത്യസ്ത ഭാഷയിലുള്ള കവിതകള്‍ ചൊല്ലി. പ്രഭാവര്‍മ അനന്തപദ്മനാഭനെ വര്‍ണിച്ചും വേര് എന്ന കവിതയും ചൊല്ലിയത് നിറഞ്ഞ കയ്യടികളോടെയാണ് അന്യഭാഷാ എഴുത്തുകാര്‍ സ്വീകരിച്ചത്. മിഹിര്‍ മൗസം റോയ് (ആസാം), അരബിന്ദോ ഉസിര് (ബോഡോ), പി. ചന്ദ്രിക (കന്നഡ), ലോയ്ത്തം ഇനോബി ദേവി (മണിപ്പൂര്‍), ഷീല തമാങ് (നേപ്പാള്‍), നെല്ലായി എസ് മുത്തു (തമിഴ്), ആദിഗോപുല വെങ്കിടരത്നം (തെലുങ്ക്) എന്നിവരും കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു സ്വാഗതവും റീജിയണല്‍ സെക്രട്ടറി എസ് പി മഹാലിംഗേശ്വര് നന്ദിയും പറഞ്ഞു.
കലകളെയും സംസ്കാരത്തെയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഭാരതി ശിവജി, ഇ.എം നിരവധി പുസ്തകങ്ങളുടെ പ്രകാശനവും പുസ്തക നഗരിയില്‍ നടന്നു. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post