അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ല നേതാവ്. ആര്‍എസ്എസ് നേതാക്കള്‍ക്കുള്ള കണക്കു പുസ്തകം കൊടുത്തു വിട്ടിട്ടുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‍ പറഞ്ഞു.
മട്ടന്നൂരില്‍ സിപിഎമ്മുകാര്‍ക്ക് നേരെ നടന്ന ആക്രമണത്തിനോടുള്ള പ്രതികരണമായാണ് സിപിഎം നേതാവിന്റെ കൊലവെറി പരാമര്‍ശം.
ആര്‍എസ്എസുകാര്‍ക്കുള്ള കണക്കു പുസ്തകം കൊടുത്തു വിടുന്നു. മുഖ്യമന്ത്രി നടപ്പാക്കിയ സമാധാന രേഖ ഉള്ളതും കൊണ്ടുമാത്രം ചമ്രം പടിഞ്ഞിരുന്ന് രാമനാമം ജപിച്ച് ഇരിക്കാന്‍ സിപിഎമ്മിനെ കിട്ടില്ലെന്നും എം സുരേന്ദ്രന്‍ പറഞ്ഞു
Discussion about this post