തിരുവനന്തപുരം : മണ്ഡല കാലത്ത് പത്തിനും അന്പതിനും ഇടയിലുള്ള 260 സ്ത്രീകള്‍ ശബരിമലയില്‍ എത്താന്‍ ശ്രമിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവരെ കണ്ടെത്തി തിരിച്ചയക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.
പത്തു മുതല്‍ അന്‍പതു വയസ്സു വരെയുള്ള സ്ത്രീകള്‍ക്ക് നിലവില്‍ ശബരിമലയില്‍ പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് 260 ലേറെ സ്ത്രീകള്‍ സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയിരിക്കുന്നത്. ശബരിമലയിലെ സ്വത്തുക്കള്‍ മുഴുവന്‍ സിപിഎം തട്ടിയെടുക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post