ശിവഗിരി: സമത്വവും സാഹോദര്യവുമാണ് ശ്രീനാരായണഗുരുദര്ശനത്തിന്റെ മുഖമുദ്രയെന്ന് കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി ശ്രീപദ് വൈ. നായിക്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന് ഭദ്രദീപം പകര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവാണ് ഗുരുദര്‍ശനത്തിന്റെ കാമ്പ്. അറിവില്‍ അധിഷ്ഠിതമായ കാവ്യങ്ങളാണ് ഗുരുവിന്റേത്. ഗുരു പറയുന്ന സമത്വത്തിനും സാഹോദര്യത്തിനും അറിവാണ് അടിസ്ഥാനമായിരിക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളിലേക്കും ഗുരുദര്ശനമെത്തേണ്ടതുണ്ട്. കുട്ടികള്‍ ഗുരുദര്ശം പഠിച്ചുവളരാനുള്ള സംവിധാനം നാം ഉണ്ടാക്കേണ്ടതുണ്ട്. പഞ്ചശുദ്ധിയും പഞ്ചധര്‍മ്മവും അനുഷ്ഠിക്കാന്‍ ഗുരു നിര്‍ദ്ദേശിച്ചു.
മനുഷ്യന്റെ സര്‍വതോമുഖമായ വളര്‍ച്ചയാണ് ഇവയിലൂടെ ഗുരു ഉറപ്പാക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണ് എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വരാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം ഗുരുവിന്റെ കൃപകൊണ്ട് അതുസാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post