ഡല്‍ഹി: കണ്ണൂരിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആര്‍എഎസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്റെ മറവില്‍ കൊലപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയിലെത്തി കണ്ടത്.
വത്സന്‍ തില്ലങ്കേരിക്ക് പുറമെ സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബല്‍റാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്എസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല.
Discussion about this post